സുഹാർ വ്യവസായ എസ്റ്റേറ്റിലെ നിക്ഷേപം രണ്ടു ശതകോടി റിയാൽ കവിഞ്ഞു
text_fieldsമസ്കത്ത്: സുഹാർ വ്യവസായ എസ്റ്റേറ്റിലെ മൊത്തം നിക്ഷേപം രണ്ടു ശതകോടി റിയാൽ കവിഞ്ഞു. 30 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വ്യവസായ എസ്റ്റേറ്റിൽ 315ലധികം പദ്ധതികളാണുള്ളത്. ഇവയിൽ എല്ലാമായി 16000ത്തിലധികം തൊഴിലവസരങ്ങളും ലഭ്യമാണെന്ന് പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് (പി.ഇ.െഎ.ഇ) ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഹിലാൽ ബിൻ ഹമദ് അൽ ഹസനി പറഞ്ഞു. പി.ഇ.െഎ.ഇയുടെ പുതിയ നിക്ഷേപ നിയമങ്ങളെയും മസാർ നിക്ഷേപ ജാലകത്തെയും കുറിച്ച് വിശദീകരിക്കാൻ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹിലാൽ അൽ ഹസനി. നിക്ഷേപകർ നേരിടുന്ന ബുദ്ധിമുട്ടുകളും അവ മറികടക്കുന്നതിനുള്ള ശ്രമങ്ങളും യോഗം ചർച്ച ചെയ്തു.
നിക്ഷേപകർക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നത് തുടരുമെന്ന് അറിയിച്ച സി.ഇ.ഒ, അടുത്ത വർഷത്തോടെ മസാർ നിക്ഷേപക ജാലകമടക്കം പുതിയ പദ്ധതികൾ അവതരിപ്പിക്കുമെന്നും പറഞ്ഞു. പി.ഇ.െഎ.ഇയും മറ്റു സർക്കാർ ഏജൻസികളും നിക്ഷപകർക്ക് നൽകുന്ന സേവനങ്ങൾ ഏകീകരിക്കുന്ന പ്ലാറ്റ്ഫോം ആയിരിക്കും മസാറെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
