സുഹറിലെ വാഹനാപകടം: സുനിതാ റാണിയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു
text_fieldsസുനിതാ റാണി
മസ്കത്ത്: സുഹാർ സഹമിൽ വാഹനപടത്തിൽ മരണപ്പെട്ട മാവേലിക്കര മാന്നാർ സ്വദേശി സുനിതാ റാണി (44)യുടെ മൃതദേഹം നാട്ടിലെത്തിച്ച് സസ്കരിച്ചു. കേരളവിഭാഗം സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിൽ, ഖുറം ഖൗല ഹോസ്പിറ്റലിലെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തികരിച്ചശേഷം ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്കുള്ള ഒമാൻ എയർ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
സ്വകാര്യ ആയൂർവേദഹോസ്പിറ്റൽ തെറാപ്പിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയായിരുന്ന ആഷ്ലി മറിയം ജോണിനും (34) പരിക്കേറ്റിരുന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹ്യ പ്രവർത്തകരായ തങ്കം കവിരാജ്, രഞ്ചു അനുചന്ദ്രൻ, അനുപമ സന്തോഷ്, സാനി എസ്. രാജ്, പ്രസാദ് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

