Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാർ നവചേതന ഡാൻസ്...

സുഹാർ നവചേതന ഡാൻസ് ഉത്സവ്

text_fields
bookmark_border
സുഹാർ നവചേതന ഡാൻസ് ഉത്സവ്
cancel

സുഹാർ: നവചേതന സുഹാർ മെയ് എട്ടിന് സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവിന്റെ സെലക്ഷൻ സുഹാർ പാം ഗാർഡൻ ക്ലബ് ഹൗസ് ഹാളിൽ നടന്നു. പ്രോഗ്രാം കോഓഡിനേറ്റർമാരായ നിഖിൽ എസ്‌. രാജ്, പാർവതി അഭിജിത്ത്, സാന്റി മനേഷ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി സിനിമാറ്റിക്, സെമിക്ലാസിക്കൽ ഇനങ്ങളിൽ മത്സരം നടന്നു. സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് അനീഷ് ഏറാടത്ത് നന്ദിയും പറഞ്ഞു. പവി ഗോവിന്ദ്, മാധ്യമ പ്രവർത്തകൻ റഫീഖ് പറമ്പത്ത്, സുഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാർ എന്നിവർ മുഖ്യാതിഥികളായി.

മെയ്‌ എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നടി സ്വാസിക വിജയ്, ഡാൻസർ ബിജു ധ്വനി തരംഗ് എന്നിവർ പ​ങ്കെടുക്കും. ഡാൻസ് ഉത്സവിൽ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള നൃത്തപ്രതിഭകൾക്ക് വേദിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newssuhardance festivalnavchethana
News Summary - Suhar Navchetana Dance Festival
Next Story