സുഹാർ മലയാളി സംഘം യൂത്ത്ഫെസ്റ്റിവൽ; സ്റ്റേജിതര മത്സരം അരങ്ങേറി
text_fieldsസുഹാർ മലയാളി സംഘം യൂത്ത്ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരം
അരങ്ങേറിയപ്പോൾ
സുഹാർ: സുഹാർ മലയാളി സംഘം ഒമ്പതാമത് യൂത്ത്ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഹാളിൽ സംഘടിപ്പിച്ച കഥ,കവിത, ചിത്രരചന മത്സരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല ഉദ്ഘാടനം ചെയ്തു.
സുഹാർ മലയാളിസംഘം പ്രസിഡന്റ് മനോജ് കുമാർ, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ, കൺവീനർ വാസുദേവൻ, ട്രഷറർ റിജു വൈലോപ്പള്ളി, കൾചറൽ സെക്രട്ടറി ജയൻ മേനോൻ ലേഡീസ് വിങ് കോഓഡിനേറ്റർ ജ്യോതി മുരളി, ചിൽഡ്രൻസ് വിങ് കോഓഡിനേറ്റർ രാധിക ജയൻ എന്നിവർ സബന്ധിച്ചു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ , ഓപൺ വിഭാഗങ്ങളിൽ 175ലധികം മത്സരാർഥികൾ പങ്കെടുത്ത മത്സരം മലയാളിസംഘം ഭാരവാഹിയും സുഹാർ യൂനിവേഴ്സിറ്റി അധ്യാപകനുമായ ഡോ. ഗിരീഷ് നാവത്തിന്റെ മേൽനോട്ടത്തിൽ നടന്നു.
മത്സരയിനങ്ങളുടെ മൂല്യനിർണയം അതതു മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ നിർവഹിച്ചു. അടുത്തമാസം ഒന്ന് രണ്ട് തീയതികളിൽ സുഹാറിൽ നടക്കുന്ന പരിപാടിയിൽ മത്സരങ്ങളുടെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

