സുഹാർ മലയാളി സംഘം ‘സർഗസന്ധ്യ 2024’ നാളെ
text_fieldsസുഹാർ: സുഹാർ മലയാളി സംഘം സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബുമായി ചേർന്നു നടത്തിയ എട്ടാമത് യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റ് ലഭിച്ച കലാ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും വിവിധ കലാ പരിപാടികളും കോർത്തിണക്കിയ ‘സർഗസന്ധ്യ 2024’ ജനുവരി 26ന് അമ്പറിലെ വുമൺസ് അസോസിയേഷൻ ഹാളിൽ അരങ്ങേറും. വൈകീട്ട് ആറുമണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും എന്ന് സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ, ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
മൂന്ന് വേദികളിലായി രണ്ട് ദിവസം നീണ്ട യുവജനോത്സവത്തിൽ 400 ഓളം മത്സരാർഥികൾ പങ്കെടുത്തു. കലാ തിലകം, കലാ പ്രതിഭ., സർഗ പ്രതിഭ, കലാശ്രീ എന്നീ പട്ടങ്ങൾ കരസ്ഥമാക്കിയ ദിയ ആർ നായർ, സയൻ സന്ദേ, മൈഥിലി സന്ദീപ്, സീത ലക്ഷ്മി കിഷോർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

