സുഹാർ മലയാളി സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsസൊഹാർ മലയാളി സംഘം സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം
സുഹാർ: സൊഹാർ മലയാളി സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം മലബാർ പാരിസ് റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മനോജ്കുമാർ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ കെ.ആർ.പി. വള്ളിക്കുന്നം മുഖ്യപ്രഭാഷണം നിർവഹിച്ചു. സംഗമത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റഹ്മാൻ (കെ.എം.സി.സി), റെജി വർഗീസ് (ഒ.ഐ.സി.സി), തമ്പാൻ (കൈരളി), സുനൈസ് സുലൈമാൻ (ഐ.സി.എഫ്), ലിൻസി സുഭാഷ് (മലയാളം മിഷൻ, സുഹാർ മേഖല), രാജൻ (ഡബ്ല്യു.എം.എഫ്), രാജൻ പള്ളിയത്ത്, ജ്യോതി മുരളി, രാധിക ജയൻ, മുരളീദാസ്, വാസുദേവൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘം ജനറൽ സെക്രട്ടറി വാസുപിട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽകുമാർ നന്ദിയും പറഞ്ഞു.

