Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഹാർ മലയാളി സംഘം സ്ഥാപകാംഗം മുരളീദാസ് നിര്യാതനായി

text_fields
bookmark_border
നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം
സോഹാർ മലയാളി സംഘം സ്ഥാപകാംഗം മുരളീദാസ് നിര്യാതനായി
cancel

സുഹാർ: സോഹാർ മലയാളി സംഘം സ്ഥാപക അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന പാലക്കാട്‌ കുരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ മുരളി ദാസ് ( 55 ) നാട്ടിൽ ചികിത്സയിൽ തുടരവേ മരണപ്പെട്ടു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജിലെ മാർക്കറ്റിങ് മാനേജറാണ്. ദീർഘ കാലം ബദറുൽ സമ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജറായിരുന്നു.

സുഹാറിലെ സാമൂഹ്യ സാംസ്‌കാരിക കലാ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നയാളായിരുന്നു മുരളി ദാസ്. നിരവധി സൗഹൃദങ്ങളുടെ ഉടമയാണ്. മുരളിയുടെ വിയോഗം തീർത്ത ഞെട്ടിലാണ് സുഹാറിലെ പ്രവാസികൾ. സുഹാറിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം നാട്ടിലേക്ക് പോയതായിരുന്നു മുരളി ദാസ്. ഭാര്യ: ജ്യോതി ദാസ്. മക്കൾ: ലക്ഷ്മി, മീര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suhar Malayali group founder Muralidas passes away
Next Story