സുഹാർ ലിറ്റററി ഫോറം നിലവിൽ വന്നു
text_fieldsസുഹാർ ലിറ്റററി ഫോറം രൂപവത്കരണ യോഗത്തിൽനിന്ന്
സുഹാർ: സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ സുഹാർ ലിറ്റററി ഫോറം രൂപവത്കരിച്ചു.
മലബാർ പാരീസ് ഹോട്ടൽ ഹാളിൽ നടന്ന രൂപവത്കരണ യോഗത്തിൽ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, കല മേഖലകളിൽ താല്പര്യമുള്ള സുഹാറിലെ വലിയൊരു വിഭാഗം മലയാളികൾ പങ്കെടുത്തു. സാഹിത്യ ചർച്ചകൾ, കവിയരങ്ങുകൾ, പുസ്തക പരിചയം, പ്രശസ്തരായ മലയാള സാഹിത്യകാരന്മാരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തുക, നാട്ടിലെയും വിദേശത്തെയും മുൻനിര എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ നടത്തുക എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടത്തുമെന്ന് സുഹാർ ലിറ്റററി ഫോറം ഭാരവാഹികൾ അറിയിച്ചു.
കെ.ആർ.പി വള്ളികുന്നം സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡോക്ടർ റോയ്, ഡോക്ടർ ഗിരീഷ് നാവത്ത്, എ. മനോജ് കുമാർ, വിനോദ് നായർ, സി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.ആർ.പി വള്ളികുന്നം (പ്രസി), സി.കെ. സുനിൽ കുമാർ (ജന.സെക്ര), ജിമ്മി സാമുവൽ (ട്രഷ), ജയൻ മേനോൻ ( വൈ.പ്രസി), മിനി സൂസൻ, വിനീത വിനോദ്, ഹസിത ഷറഫുദ്ദീൻ (ജോ. സെക്ര) ഡോക്ടർ റോയ്, എ.മനോജ് കുമാർ, ഡോക്ടർ ഗിരീഷ് നാവത്ത്, റഫീഖ് പറമ്പത്ത് (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

