സുഹാർ കെ.എം.സി.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസുഹാർ: സുഹാർ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ ലൈഫ് ലൈൻ ആശുപത്രിയുടെ സഹകരണത്തോടെ ലുലു മാൾ സുഹാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും സ്വദേശികളും പങ്കെടുത്തു. പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ കൂടാതെ ആന്തരിക രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായി.
ആവശ്യമായ രോഗികൾക്ക് ലൈഫ് ലൈൻ ആശുപത്രി സൗജന്യ ഇ.സി.ജി. സേവനവും നൽകുമെന്ന് കെ.എം.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ചികിത്സാ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭിക്കാത്ത സാധാരണ തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് വലിയ ആശ്വാസമായി. സുഹാർ കെ.എം.സി.സി നേതാക്കൾക്കു പുറമെ, വനിതാ വിങ് പ്രതിനിധികൾ, ലൈഫ് ലൈൻ ആശുപത്രി അധികൃതർ തുടങ്ങിയവരും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

