സുഹാർ കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ്; അൽജസീറ ജേതാക്കൾ
text_fieldsസുഹാർ കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ അൽജസീറ ടീം ട്രോഫിയുമായി
സുഹാർ: കെ.എം.സി.സി സ്പോർട്സ് വിങ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി ബിദായയെ തോൽപിച്ച് അൽ ജസീറ സുഹാർ ജേതാക്കളായി. ഫൈനലിൽ നിശ്ചിത സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ജേതാക്കളെ തീരുമാനിക്കുകയായിരുന്നു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് സയാൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. വിന്നേഴ്സിനുള്ള ട്രോഫി പ്രസിഡന്റ് ബാവ ഹാജിയിൽനിന്ന് അൽ ജസീറ ടീം ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ബിദായ എഫ്സി ടീമിന് ജനറൽ സെക്രട്ടറി റയീസ് ഇരിക്കൂർ കൈമാറി.
ടൂർണമെന്റിന് മുന്നോടിയായി നടന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബാൾ പ്രദർശന മത്സരത്തിൽ വിജയിച്ച സുഹാർ വാരിയേഴ്സിനുള്ള ട്രോഫി മുസ്തഫയും 40 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ വിജയിച്ച റോക്ക് സ്റ്റാർ എഫ്സിക്കുള്ള ട്രോഫി അദ്നാനും സമ്മാനിച്ചു. ടൂർണമെന്റിന് ബഷീർ തളങ്കര, സുനീർ അറക്കൽ, പി.ടി.പി. ഹാരിസ്, മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദലി വെളിയങ്കോട്, മുഹമ്മദലി കടവനാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

