സുഹാർ സൗഹൃദ സംഗമം കൂട്ടായ്മ വിഷു-ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു
text_fieldsസുഹാറിലെ സൗഹൃദ സംഗമ കൂട്ടായ്മ സംഘടിപ്പിച്ച വിഷു-ഈസ്റ്റർ ആഘോഷത്തിൽനിന്ന്
സുഹാർ: സുഹാറിലെ സൗഹൃദ സംഗമ കൂട്ടായ്മ വിഷു -ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഗൈൽ അൽ ഷിബൂൽ ഫാം ഹൗസിൽ നടന്ന ആഘോഷ പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സാൽസൺ പന്തളത്തിന്റെ ആധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനയോഗത്തിൽ സെക്രട്ടറി സിൽപ ബെൻസൻ പഹൽഗാമിൽ വീരമൃത്യു വരിച്ചവർക്ക് അനുശോചനം അറിയിച്ചു. തുടർന്ന് മെഴുകുതിരി തെളിയിച്ചു ദേശഭക്തി ഗാനമാലപിച്ച് ഭാരതത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിഷു-ഈസ്റ്റർ ഓർമകൾ പങ്കുവച്ചുകൊണ്ട് അജയ് ജോർജ്, ജയൻ മത്തായി, അനീഷ് ഏറെടത്ത്, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുന്നതിന് മുതിർന്ന അംഗങ്ങളായ രമേശ്, പ്രേം നായർ, സജി വർഗീസ്, ജിയോ ജേക്കബ്, റീത്ത രമേശ്, ബെൻസൺ എന്നിവർ നേതൃത്വം നൽകി.
വിഷു കൈനീട്ടം, വിഷു ഈസ്റ്റർ ഗാനം, അന്താക്ഷരി, വിഷു ഈസ്റ്റർ സദ്യ, ഫേഷൻ ഷോ, ഗൈമുകൾ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയും നൽകി. വൈസ് പ്രസിഡന്റ് ജിയോ ജേക്കബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

