സുഹാര്‍ കോര്‍ണിഷ് മലയാളി അസോസിയേഷന് ഓണാഘോഷം
text_fieldsസുഹാര്‍ കോര്‍ണിഷ് മലയാളി അസോസിയേഷന് ഓണാഘോഷ പരിപാടിയിൽനിന്ന്
സുഹാര്‍: സുഹാര്‍ കോര്‍ണിഷ് മലയാളി അസോസിയേഷന് ‘തിരുവോണത്തിന് ഒരു പൊന്നോണം’ എന്ന പേരില്‍ തിരുവോണദിവസം ആഘോഷ പരിപാടി സംഘടിപ്പിച്ചു. സുഹാര്‍ തരീഫിലെ ഫാം ഹൗസില്‍ നടന്ന പരിപാടി രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിന്നു. വിവിധയിനം കലാകായിക മത്സരങ്ങളോടുകൂടിയാണ് ഓണാഘോഷം അരങ്ങേറിയത്. കുട്ടികളുടെ ബലൂണ്‍ പൊട്ടിക്കലും കസേരകളിലും ഉറിയടിയും ശ്രദ്ധേയമായി.
ഘോഷയാത്രയുടെ അകമ്പടിയോടുകൂടി മാവേലി വരവ് ഗൃഹാതുരത്വ ഓര്‍മ്മകള്‍ നല്കി. ആവേശകരമായ വടംവലി മത്സരത്തില്‍ ജ്വാലാ ഫലജ് ഒന്നാം സ്ഥാനവും സുഹാര്‍ ടൗണ്‍ രണ്ടാം സ്ഥാനവും നേടി. കൂടാതെ വനിതകളുടെ സൗഹൃദ വടംവലി മത്സരവും അരങ്ങേറി. ഡോ. സബീഹാ അക്ബറിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം വിജയികളായി. സാംസ്കാരിക സമ്മേളനത്തില്‍ സുഹാര്‍ കോര്‍ണിഷ് മലയാളി അസോസിയേഷന് രക്ഷാധികാരി രാജേഷ് കെ വി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് ജയന് എടപ്പറ്റ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ രാമചന്ദ്രന് താനൂര്‍, തമ്പാന് തളിപ്പറമ്പ്, മുരളീകൃഷ്ണ, സിറാജ് തലശ്ശേരി, ഡോ. റോയ് പി വീട്ടില്‍, സജീഷ് ജി ശങ്കര്‍, സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്ക് ഭാരവാഹികള്‍ സമ്മാന വിതരണം നല്കി. അസോസിയേഷനിലെ മുതിര്‍ന്ന അംഗം മോഹനന് നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്റര്‍ സ്കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ നിഷാന്‍ ആസിഫിന് സ്നേഹോപഹാരം നല്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. അസോസിയേഷന് സെക്രട്ടറി ഹാഷിഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. ആസിഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

