രുചിവൈവിധ്യങ്ങളുമായി സുഹാറിൽ ബിരിയാണി ഫെസ്റ്റ് ഒന്നിന്
text_fieldsസുഹാറിൽ നടക്കുന്ന ബിരിയാണി ഫെസ്റ്റ് സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ധന വിനിമിയ സ്ഥാപനമായ വാസല്‍ എക്സ്ചേഞ്ച് സുഹാർ എള്ളുണ്ട ടീമുമായി സഹകരിച്ച് സുഹാര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് ഒന്നിന് വൈകീട്ട് ലുലുവിലെ രണ്ടാം നിലയിലെ ഹാളിലായിരിക്കും പരിപാടി
റമദാന് മാസത്തിനു മുന്നോടിയായി സുഹാറിലെയും പരിസര പ്രദേശങ്ങളിലെയും പാചക പ്രിയര്‍ക്കും പുതിയ രുചിക്കൂട്ടുകള്‍ തേടുന്നവര്‍ക്കും ബിരിയാണികളുടെ രുചി വൈവിധ്യങ്ങളെ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ബിരിയാണി ഫെസ്റ്റ്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 15 മത്സരാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ബുറൈമിയിലെ ഫുഡ് േവ്ലാഗര്‍ ആയ ഷാമില മുഖ്യാതിഥിയാകും. മാജിക്ക് മാസ്റ്റര്‍ നയിക്കുന്ന മാജിക്ക് ഷോ, സുഹാറിലെ ഗായകര്‍ ഒരുക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
വാസല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സജി സി തോമസ്, ഫോറക്സ് ഡീലര്‍ ജാസില്‍ കോവക്കല്‍, കംപ്ലയിന്‍സ് ഓഫിസര്‍ വിമല്‍ എ ജി, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മുഹമ്മദ് നിയാസ്, സി ബി ഡി ബ്രാഞ്ച് മാനേജര്‍ ലിജോ വര്‍ഗീസ്, മാര്‍ക്കറ്റിങ് മാനേജര്‍ ഫവാസ്, കോഓഡിനേറ്റര്‍മാരായ ഗീതു രാജേഷ്, ഗീത കണ്ണന്, അപര്‍ണ വരുണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

