അറബ് ലോകത്തെ പത്തു ശതകോടീശ്വരന്മാരുടെ പട്ടികയിൽ സുഹൈൽ ബഹ്വാനും
text_fieldsമസ്കത്ത്: അറബ്ലോകത്തെ ശതകോടീശ്വരൻമാരിൽ ആദ്യ പത്ത് സ്ഥാനക്കാരുടെ പട്ടികയിൽ ഒമാെൻറ സാന്നിധ്യമായി സുഹൈൽ ബഹ്വാനും. 4.1 ശതകോടി ഡോളറിെൻറ ആസ്തിയുള്ള സുഹൈൽ ബഹ്വാന് വേൾഡ്സ് റിച്ചസ്റ്റ് അറബ് പട്ടികയിൽ ആറാം സ്ഥാനമാണ് ലഭിച്ചത്. സൂർ നിവാസിയായ സുഹൈൽ പിതാവിെൻറ പാത പിന്തുടർന്ന് കടൽവാണിജ്യ രംഗത്താണ് ആദ്യമായി ശ്രദ്ധയൂന്നിയത്. ഒമാനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും സാധനങ്ങൾ എത്തിച്ച് വിപണനം നടത്തിവന്നെങ്കിലും വലിയ ലാഭമൊന്നും ലഭിച്ചില്ല. 1965ൽ സൂറിൽനിന്ന് മസ്കത്തിലെത്തിയ സുഹൈൽ ബഹ്വാൻ സൂഖിൽ ചെറിയ കട തുറന്നു. മത്സ്യബന്ധന വലകൾ, ബോട്ടുകളുടെ ഭാഗങ്ങൾ, കെട്ടിട നിർമാണ വസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന ഇൗ സ്ഥാപനമാണ് ഇന്നത്തെ സുഹൈൽ ബഹ്വാൻ ഗ്രൂപ്പിെൻറ അടിസ്ഥാനം. 1968ൽ സീക്കോയുടെയും പിന്നീട് തോഷിബയുടെയും ഡീലർ ലൈസൻസുകൾ ലഭിച്ചു.
പരേതനായ സഹോദരൻ സഉൗദ് ബഹ്വാനുമൊത്ത് 1975ൽ ടൊയോട്ടയുടെ വിതരണ കമ്പനി ആരംഭിച്ചതോടെ ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് ഗ്രൂപ്പിെൻറ വളർച്ചക്ക് തുടക്കമായി. 2002ൽ സഹോദരൻ സഉൗദ് ബഹ്വാനുമായി വഴിപിരിഞ്ഞെങ്കിലും ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് സംരംഭമെന്ന ബഹുമതി ഇതുവരെ സുഹൈൽ ബഹ്വാൻ ഗ്രൂപ്പിന് കൈമോശം വന്നിട്ടില്ല.
നിർമാണം, ഹെൽത്ത് കെയർ, ഫെർട്ടിലൈസർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സുഹൈൽ ബഹ്വാെൻറ മകൾ അമലാണ് ഇന്ന് നേതൃത്വം നൽകുന്നതെന്നും ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പറയുന്നു. 18.7 ശതകോടി േഡാളറിെൻറ ആസ്തിയുള്ള സൗദി അറേബ്യയിലെ രാജകുമാരൻ അൽ വലീദ് ബിൻ തലാൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒമാൻ അടക്കം ജി.സി.സി രാഷ്ട്രങ്ങളിൽ വ്യാപിച്ചുകിടക്കുന്ന യു.എ.ഇ കേന്ദ്രമായ മാജിദ് അൽ ഫുതൈം ആണ് രണ്ടാം സ്ഥാനത്ത്. 10.6 ശതകോടി ഡോളറാണ് ഇദ്ദേഹത്തിെൻറ ആസ്തി. സൗദി അറേബ്യയിൽനിന്നാണ് കൂടുതൽപേർ പട്ടികയിൽ ഇടം നേടിയത്. മൊത്തം 42 ശതകോടി ഡോളറാണ് സൗദി കോടീശ്വരന്മാരുടെ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
