സുഗതാഞ്ജലി കാവ്യാലാപന മത്സരം; മലയാളം മിഷൻ ഒമാൻ മേഖലതല മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsമലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ കീഴിൽ നടന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽനിന്ന്
മസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ കീഴിലുള്ള ഇബ്ര, സൂർ മേഖലകൾ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു. അലായത്ത് ലൈബ്രറി ഹാളിൽ നടന്ന ഇബ്ര മേഖലാ കാവ്യാലാപന മത്സരത്തിനുമുന്നോടിയായി കുട്ടികൾക്കായി ചിത്രരചന മത്സരവും ചിത്രപ്രദർശനവും നടത്തി. പരിപാടിയോടനുബന്ധിച്ച് ഇബ്ര അൽ സഹറ ക്ലിനിക്കിനുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
കാവ്യാലാപനമത്സരം സബ് ജൂനിയർ വിഭാഗത്തിൽ അനിക രതീഷ്, വേദിക വിരാജ്, റിദ ഫാത്തിമ എന്നിവരും ജൂനിയർ വിഭാഗത്തിൽ കെ.കെ. അവന്തിക, ഹരിചന്ദന അനുമോൻ, കെസിയ മരിയ സോജ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചിത്രരചനയിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹന്ന മരിയ ലിജോ, ശ്രീവേദ് സന്ദീപ്, അദിതി ദിലീഷ് എന്നിവരും ജൂനിയർ വിഭാഗത്തിൽ അഹാന ഷാജി, നിള ശിബു, ജുവൽ റോസ് ജോയ്സ് എന്നിവരും സബ് സീനിയർ വിഭാഗത്തിൽ ജെസിൻ തെരേസ, അനന്തിദ് ദിലീഷ്, ആർ.ജെ. നിരഞ്ജന എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഒമാനിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മേഖല ട്രഷറർ സതീഷ്, ജോയന്റ് സെക്രട്ടറി സിത ഷിബു, പ്രവർത്തകസമിതി അംഗം ആൻസി മനോജ്, ഡോ. ഗിരീഷ് ഉദിനുക്കാരൻ, ഇബ്ര ഇന്ത്യൻ സ്കൂൾ എസ്.എം.സി അംഗം ഷിബു ശിവദാസ്, സാമൂഹിക പ്രവർത്തകരായ മനോജ് പെരിങ്ങേത്ത്, താജുദ്ദീൻ, അൽ സഹറ ക്ലിനിക്കിലെ ഡോ. ഷിബിലി തുടങ്ങിയവർ സംസാരിച്ചു. മലയാളം മിഷൻ ഇബ്ര മേഖല പ്രസിഡന്റ് അനുഷ അരുൺ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി പ്രകാശ് തടത്തിൽ സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് അനു ഷൈജു നന്ദിയും പറഞ്ഞു.
സൂർ പഠനകേന്ദ്രത്തിൽ നടന്ന സൂർ മേഖലമത്സരം ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് പ്രസിഡന്റും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ എ.കെ. സുനിൽ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തകസമിതി അംഗവും സൂർ മേഖല കമ്മിറ്റി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുപുറമേ രക്ഷിതാക്കൾക്കായി കാവ്യാലാപന സൗഹൃദ മത്സരവും മേഖല സംഘടിപ്പിച്ചു.
കാവ്യാലാപനമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ എ.എസ്. ചന്ദ്രമൗലി, ഒലീന നീരജ്, തന്മയ ലക്ഷ്മി സുജേഷ് എന്നിവരും ജൂനിയർ വിഭാഗത്തിൽ ഫാത്തിമ മർവ, ആദിശ്രീ സുജീഷ്, ആർദ്ര ബിജു/ഖദീജ ജെൽവ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രക്ഷിതാക്കളുടെ മത്സരത്തിൽ ബിജു പി.ആർ, ഷാലി സുജീഷ്, ആയിഷാബി മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മലയാളം മിഷൻ സൂർ മേഖല കോഓഡിനേറ്റർ ഇൻചാർജ് പി. നീരജ് സ്വാഗതം പറഞ്ഞു. പ്രവർത്തകസമിതി അംഗം ആൻസി മനോജ്, മേഖല കമ്മിറ്റി അംഗങ്ങളായ ശിവദാസ്, രൂപേഷ് എന്നിവർ സംസാരിച്ചു. അധ്യാപികയായ സുലജ സഞ്ജീവൻ നന്ദി പറഞ്ഞു. മേഖല കമ്മിറ്റി അംഗം അബ്ദുൽ ജലീൽ, അധ്യാപികമാരായ ദീപ മാധവൻ, രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, ഓൽഗ നീരജ്, അക്ഷര റിനു എന്നിവർ സംബന്ധിച്ചു.
മലയാളത്തിന്റെ പ്രിയ കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ വാർഷികമായി നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയിൽ ഒ.എൻ.വിയുടെ കവിതകളാണ് വിദ്യാർഥികൾ ചൊല്ലേണ്ടിയിരുന്നത്. കാവ്യാലാപന മത്സരത്തിൽ മേഖലകളിൽനിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികളെ ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ വാര്ത്തക്കുറിപ്പില് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

