Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘സു​ഡാ​നി ഫ്രം...

‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’; 50ാം ദി​വ​സം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’; 50ാം ദി​വ​സം ആ​ഘോ​ഷി​ച്ചു
cancel

മ​സ്​​ക​ത്ത്​: മ​നു​ഷ്യ​സ്നേ​ഹ​ത്തി​​​​െൻറ​യും ന​ന്മ​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ ന​ൽ​കി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ‘സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ’​യു​ടെ വി​ജ​യ​ക​ര​മാ​യ 50ാം ദി​വ​സം മ​സ്​​ക​ത്തി​ൽ ആ​ഘോ​ഷി​ച്ചു. റൂ​വി സ്​​റ്റാ​ർ സി​നി​മ​യി​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക​രി​യ്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം. സി​നി​മാ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും ന​ട​ന്നു.  സ​ക്ക​രി​യ സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന ഒ​മാ​നി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഡോ. ​ഖാ​ലി​ദ്​ അ​ബ്​​ദു​റ​ഹീം അ​ൽ സ​ദ്​​ജാ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. 

സ്വ​ത​ന്ത്ര സി​നി​മ പ്ര​വ​ർ​ത്ത​ക സു​ധ ഷാ, ​അ​ജ​യ​ൻ പൊ​യ്യാ​റ, ഡോ. ​ഹം​സ പ​റ​മ്പി​ൽ, ഷി​ലി​ൻ പൊ​യ്യാ​ര, ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ മു​നീ​ർ മാ​സ്​​റ്റ​ർ, സെ​യ്താ​ലി, മു​ഹ​മ്മ​ദ്  തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ൾ ഒ​ന്നാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ് ഈ ​സി​നി​മ ഉ​ണ്ടാ​യ​തെ​ന്ന്​ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ  പ​റ​ഞ്ഞു. ജി.​ഐ.​സി ഇ​വ​ൻ​റ്​​സ്‌ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സൈ​ഫു​ദ്ദീ​ൻ വ​ളാ​ഞ്ചേ​രി, ഷ​ഫീ​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്  നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsSudani from Nigeria
News Summary - sudani from nigeria-oman-gulf news
Next Story