വിജയം ഗാരന്റി നൽകാനാകില്ല -ജറോസ്ലാവ് സിൽഹവി
text_fieldsമലേഷ്യക്കെതിരെ വിജയിച്ച ഒമാൻ ടീമിന്റെ ആഹ്ലാദം
കോച്ച് ജറോസ്ലാവ് സിൽഹവി
ഫുട്ബാൾപോലുള്ള കളിയിൽ ഒരു ടീമിന്റെയും വിജയം ഗാരന്റി നൽകാൻ പരിശീലകന് സാധിക്കില്ല എന്ന് ഒമാൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ജറോസ്ലാവ് സിൽഹവി പറഞ്ഞു. കളിക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോച്ച്.
വെള്ളിയാഴ്ച മലേഷ്യക്കെതിരെ നടത്തിയ പ്രകടനംകൊണ്ട് മാർച്ച് 26ന് നടക്കുന്ന മത്സരം ജയിക്കാൻ സാധിക്കുമോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ജയിക്കാൻ നിരന്തരമായി കഠിനാധ്വാനം ചെയ്യേണ്ടിവരും എന്നായിരുന്നു കോച്ചിന്റെ മറുപടി. കോലാലംപൂരിൽ നടക്കുന്ന മത്സരത്തിൽ ജയിക്കും എന്നുള്ള ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

