ഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ വിദ്യാർഥി പ്രതിനിധികള്‍ സ്ഥാനമേറ്റു
text_fieldsഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ വിദ്യാർഥി പ്രതിനിധികള്‍ സ്ഥാനമേറ്റപ്പോൾ
നിസ്വ: ഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ പുതിയ വിദ്യാർഥി പ്രതിനിധികള്‍ സ്ഥാനമേറ്റു. ഇസ്ഹാഖ് ബിൻ അലി അൽ ബിമാനി (ഹെഡ് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റ്, മിനിറ്റിസ്റ്ററി ഓഫ് എജുക്കേഷൻ) ഉദ്ഘാടനം ചെയ്തു. മെഹമുദ് ബിൻ ഹമദ് അൽ ഹാഷമി വിശിഷ്ടാതിഥിയായി പുതിയ വിദ്യാർഥി പ്രതിനിധികളുടെ മാര്‍ച്ച് പാസ്റ്റോടെ പരിപാടികള്‍ ആരംഭിച്ചു.
മനുശ്രീ വെളാകപ്പള്ളി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ശാന്തകുമാർ ദാസരി വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.മുഹമ്മദ് ഇസ്മിൽ ഇക്ബാൽ, വിശിഷ്ട വ്യക്തി ഇസ്ഹാഖ് ബിൻ അലി അൽ ബിമാനി, പ്രിന്‍സിപ്പൽ ശാന്തകുമാർ ദാസരി എന്നിവർ ചേര്‍ന്ന് കുട്ടികൾക്ക് ബാഡ്ജുകള്‍ വിതരണംചെയ്തു. തുടര്‍ന്ന് ഹെഡ് ബോയ് പുതിയ വിദ്യാർഥി പ്രതിനിധികളുടെ കര്‍ത്തവ്യങ്ങള്‍ വിവേചന രഹിതമായി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ തന്റെ പ്രസംഗത്തിൽ വിദ്യാര്‍ഥികള്‍ നേതൃത്വ പാടവങ്ങളിലൂടെ നാളത്തെ സമൂഹത്തെ നയിക്കണമെന്ന് ഓർമിപ്പിച്ചു.
റിഹാൻ അബ്ദുൽ റഹ്മാൻ (ഹെഡ് ബോയ്), അനാഹിദ മുഫീദ് പുലത്ത് (ഹെഡ് ഗേള്‍), അഫ്രാൻ മുഹമ്മദ് (അസി. ഹെഡ് ബോയ്), സഫിയ അരീജ് ഹൈദർ (അസ്സി. ഹെഡ് ഗേള്‍), ഫഹദ്, കൃഷ്ണ വിശ്വം (സ്പോര്‍ട്സ് ക്യാപ്റ്റൻ ), ശിവശ്രീ ആഹ്ലാദ് (കോ കരിക്കുലർ കോഓഡിനേറ്റർ), ജോഹാന റിജോ (അസിസ്റ്റന്റ് കോ കരിക്കുലർ കോഓഡിനേറ്റർ), മെറിൽ ജോസ് ബൈജു, (ലിറ്റററി കോഓഡിനേറ്റർ), ഇഫ്ര ഫാത്തിമ (അസിലിറ്റററി കോഓഡിനേറ്റർ), ജെസ്വിൻ ജോൺസൻ, (സോഷ്യൽ സർവിസ് കോഓഡിനേറ്റർ), കുൽസും ഫാത്തിമ, (അസിസ്റ്റന്റ് സോഷ്യൽ സർവിസ് കോഓഡിനേറ്റർ), മുഹമ്മദ് അമാൻ സാജിദ് മുൻഷി, ഷൈനജാ സുരേഷ്, ( ക്യാപ്റ്റന്‍സ് യെല്ലോ ഹൗസ്), അബിയ ബൈജു (അസി. ക്യാപ്റ്റന്‍ യെല്ലോ ഹൗസ്), ജോസഫ് ബ്രയാൻ വിൻസൺ ഡയസ്, ആദില ഷെറിൻ (റെഡ് ഹൗസ് ക്യാപ്റ്റൻസ്), ആന്റോ ബിജു അസിസ്റ്റന്റ് ക്യാപ്റ്റൻ (റെഡ് ഹൗസ്), അമൃത് ബിനീഷ്, കാതറിൻ സെറ തോമസ് , (ഗ്രീൻ ഹൗസ് ക്യാപ്റ്റൻസ്), ജെദീദ സാറാ ജോജി (അസി. ക്യാപ്റ്റൻ ഗ്രീൻ ഹൗസ്), ജോയാഷ് റുഷിൽ ഫ്രാങ്ക്, ആദില ഷെറഫ് (ബ്ലൂ ഹൗസ് ക്യാപ്റ്റൻസ്), നിധി കൃഷ്ണ (ബ്ലൂ ഹൗസ് അസി. ക്യാപ്റ്റൻ) എന്നിവർ പുതിയ വിദ്യാർഥി പ്രതിനിധികളായി ചുമതലയേറ്റു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. ഹെഡ് ഗേൾ അനാഹിത മുഫീദ് പുലത്ത് നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ പങ്കെടുത്തു. ശ്രീമതി രമ്യ ചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

