നിസ്വ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ സ്ഥാനമേറ്റു
text_fieldsഏബൽ എബ്രഹാം, മീന മനോജ് ,സുനു ആര്യൻ, ഗീതിക ലാൽ
മസ്കത്ത്: നിസ്വ ഇന്ത്യൻ സ്കൂളിൽ പുതിയ വിദ്യാർഥി പ്രതിനിധികൾ സ്ഥാനമേറ്റു. സൂം പ്ലാറ്റ്ഫോം വഴി നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ജോൺ ഡൊമിനിക് ജോർജ് വിദ്യാർഥി പ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എം.സി അക്കാദമിക് കൺവീനർ അരുണ കുമാർ കാവൂർ വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് വിദ്യാർഥികൾ സ്കൂൾ സോങ് ആലപിച്ചു. ഏബൽ എബ്രഹാം ഹെഡ് ബോയിയും മീന മനോജ് ഹെഡ് ഗേളുമാണ്.
മറ്റു പ്രതിനിധികൾ: സുനു ആര്യൻ (അസി.ഹെഡ് ബോയ്), ഗീതിക ലാൽ (അസി.ഹെഡ് ഗേൾ), വി. കവിഷ്ക, അബിയ മുജീബ് (സ്പോർട്സ് ക്യാപ്റ്റൻ), ഷമീർ ശുക്കൂർ, ദിൽബ ഷാജഹാൻ (യെലോ ഹൗസ് ക്യാപ്റ്റൻ), അർസലാൻ അഹമ്മദ് (റെഡ്ഹൗസ് ക്യാപ്റ്റൻ), സൈനബ് (ഗ്രീൻ ഹൗസ് ക്യാപ്റ്റൻ), മാത്യു സഞ്ജയ്, ഹയറിൻ അലി (ബ്ലൂഹൗസ് ക്യാപ്റ്റൻ). ചടങ്ങിൽ സാർവ്യ വേളങ്കി സ്വാഗതവും മീന മനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

