Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്കൂൾ സീബിൽ...

ഇന്ത്യൻ സ്കൂൾ സീബിൽ വിദ്യാർഥി പ്രതിനിധി സഭ അധികാരമേറ്റു

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ സീബിൽ വിദ്യാർഥി പ്രതിനിധി സഭ അധികാരമേറ്റു
cancel
camera_alt

ഇന്ത്യൻ സ്കൂൾ സീബിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധി സഭയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിൽനിന്ന്

സീബ്: ഇന്ത്യൻ സ്കൂൾ സീബിൽ 2026-27 അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധി സഭയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് നടന്നു. രാവിലെ ഒമ്പതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ വിദ്യാർത്ഥി പ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മൂന്നാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികളിൽ നിന്ന് ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ്, സ്ഥാനാർഥിയെ പരിചയപ്പെടൽ , വിദഗ്ദ്ധ പാനൽ അഭിമുഖങ്ങൾ എന്നിവയിലൂടെയാണ് പുതിയ വിദ്യാർഥി കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തത്. ഒമാൻ ഇന്ത്യൻ എംബസി ഉപദേഷ്ടാവ് ക്യാപ്റ്റൻ മോദിത് സോണി മുഖ്യാതിഥിയായി.

ഈ വർഷം രജതജൂബിലി ആഘോഷിക്കുന്ന സീബ് സ്കൂളിന്റെ, കഴിഞ്ഞ 25 വർഷത്തെ പ്രയാണത്തെ ആദരിച്ച് സംഗീത അധ്യാ ഷിക്കാർ ഇന്ദു ചിട്ടപ്പെടുത്തിയ പ്രത്യേക ‘സിൽവർ ജൂബിലി ഗാനം’ സ്കൂൾ ഗായകസംഘം ആലപിച്ചു. പ്രിൻസിപ്പൽ അലക്സ് സി. ജോസഫ്‌ വിദ്യാർഥി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലി നൽകി. സ്കൂള്‍ പതാക വിദ്യാർഥി പ്രതിനിധി സഭാംഗങ്ങള്‍ക്ക് കൈമാറി. ഹെഡ് ബോയ്, ഹെഡ് ഗേൾ, കോ ഓർഡിനേറ്റർമാർ എന്നിവർക്ക് മുഖ്യാതിഥി ബാഡ്ജ് അണിയിക്കുകയും സാഷെ നൽകി ആദരിക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുശാന്ത് സുകുമാരന്‍, മറ്റംഗങ്ങളായ സിദ്ദിഖ് തേവർതൊടി, ആശിഷ് കുമാർ യേസങ്കർ, മുഹമ്മദ്‌ ഫാറൂഖ്, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ സിന്ധു ഗോകുല്‍ ദാസ്‌, അപ്പര്‍ പ്രൈമറി വിഭാഗം വൈസ് പ്രിന്‍സിപ്പൽ അക്ലേരി സജീന്ദ്രന്‍, അസി. വൈസ് പ്രിൻസിപ്പൽമാരായ പ്രേമലത മംഗലത്ത്, അബ്ദുല്‍ മജീദ്‌ വിവിധ വകുപ്പ് മേധാവികൾ, ഹൗസ് മാസ്‌റ്റർമാർ, ഹൗസ് മിസ്ട്രെസ്സ്മാർ, എന്നിവരും ചേർന്ന് മറ്റുള്ള വിദ്യാർഥി പ്രതിനിധികൾക്കും ബാഡ്ജ് അണിയിച്ചു.

സ്കൂൾ ഹെഡ്ബോയ് (വേലവ രാഘവേഷ്), ഹെഡ്ഗേൾ (കവിനയ ഗണേശന്‍), അസി. ഹെഡ് ബോയ് (ചിന്ന വെങ്കടേഷ്), അസി. ഹെഡ്ഗേൾ (ജെന്ന ഫെറോസ്), സ്പോർട്സ് കോഓഡിനേറ്റർമാർ (ജൈസണ്‍ ഡാനിയേല്‍ റോയ്, ജനനി കൃഷ്ണന്‍ ശങ്കര്‍), കൾച്ചറൽ കോ-ഓർഡിനേറ്റർമാർ (ജെറാട് ജോസഫ്, ആവണി ജ്യോതിഷ്), പബ്ലിക് റിലേഷൻ കോഓഡിനേറ്റർമാർ (അഥര്‍വ് വിജയ്‌, നിരഞ്ജന ആര്‍ നായര്‍), ലിറ്റററി കോഓർഡിനേറ്റർമാർ (അര്‍ഫാന്‍ മുഹമ്മദ്‌, ഹസ്മിശ്രീ സുരേഷ്), വൈ.സി.ഐ.എസ് കോഓഡിനേറ്റർമാർ (അഭിനന്ദു രാജീവ്, ഫാത്തിമ നജ അഷ്‌റഫ്‌), യെല്ലോ ഹൗസ് ക്യാപ്റ്റൻ ( ദ്രുപത്‌ കൃഷ്ണ), റെഡ് ഹൗസ് ക്യാപ്റ്റൻ (കൃതിക പഹുവ), ഗ്രീൻ ഹൗസ് ക്യാപ്റ്റൻ (അക്ഷിത് ശ്രീവിജ്), ബ്ലൂ ഹൗസ് ക്യാപ്റ്റൻ (ദിപാലി മനോജ്‌ അല്‍വ) , അസി.കോഓഡിനേറ്റർമാർ, ഡെപ്യൂട്ടി കോഓഡിനേറ്റർമാർ, സ്റ്റുഡന്റ് റെപ്രസെന്ററ്റീവ്മാർ, ഹൗസ് ക്യാപ്റ്റന്മാർ, ഹൗസ് വൈസ് ക്യാപ്റ്റന്മാർ, മൂന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ഹൗസ് പ്രീഫെക്ടുമാർ , ക്ലാസ് പ്രീഫെക്റ്റുമാർ തുടങ്ങി നൂറ്റിയമ്പതോളം വരുന്ന വലിയ ഒരു നിര തന്നെയാണ് ഈ വർഷത്തെ വിദ്യാർഥി പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹെഡ് ഗേൾ കവിനയ ഗണേശന്‍ സത്യപ്രതിജ്ഞയെടുത്തു. ഹെഡ് ബോയ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂൾ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutindian schoolgulfStudent RepresentativesOman
News Summary - Student representative body takes power at Indian School CEIBS
Next Story