ഒമാനിൽ കനത്ത കാറ്റിന് സാധ്യത
text_fieldsമസ്കത്ത്: വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും തെക്കുകിഴക്കൻ കാറ്റുകൾ സജീവമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തുടർന്ന് ഈ കാറ്റുകൾ മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റുകളായി മാറുമെന്നും ദിവസങ്ങളോളം ഇതു തുടരുമെന്നും അറിയിപ്പിൽ പറയുന്നു.മരുഭൂമിയിലും തീരദേശപ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ച ദൂരം കുറയാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
താപനിലയിൽ വ്യക്തമായ കുറവും അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

