Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മണൽക്കാറ്റിനും സാധ്യത

text_fields
bookmark_border
ജാഗ്രതാ നിർദേശം നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി
ഒമാനിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മണൽക്കാറ്റിനും സാധ്യത
cancel

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സുൽത്താനേറ്റിലെ മരുഭൂമി പ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലും കാറ്റിന്റെ ആഘാതം കൂടുതലായിരിക്കും. മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്.

വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ കടൽ മിതമായ തോതിൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. കുറഞ്ഞ കാഴ്ചപരിധിയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റുള്ള മേഖലകളിലും സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong winds and sandstorms expected in Oman from today
Next Story