Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രത

text_fields
bookmark_border
പൊടിക്കാറ്റ് റോഡുകളിലെ കാഴ്ചപരിധി കുറക്കുമെന്നതിനാൽ വാഹനയാത്രക്കാർ ശ്രദ്ധിക്കണം
ഒമാനിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രത
cancel

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതിനെ തുടർന്ന് ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മസ്‌കത്ത്, ബുറൈമി, അൽ ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ്യ, മുസന്ദം എന്നീ ഗവർണറേറ്റുകളെയാണ് പ്രധാനമായും ബാധിക്കുക. മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ട്. ഇത് റോഡുകളിലെ കാഴ്ചപരിധി കുറക്കുമെന്നതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. മുസന്ദം തീരത്തും ഒമാൻ കടലിലും തിരമാലകൾ 2.0 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കാഴ്ചപരിധി കുറയുന്ന സാഹചര്യത്തിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുകയും വേഗത കുറക്കുകയും ചെയ്യുക. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പൊടിയിൽ നിന്നും രക്ഷനേടാൻ മാസ്ക് ധരിക്കുന്നത് ഉചിതമായിരിക്കും. ഈ കാലാവസ്ഥാ മാറ്റം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong dust storm warning in Oman; alert in various governorates
Next Story