വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിപ്പിച്ചാൽ കർശന നടപടി
text_fieldsമസ്കത്ത്: വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കുന്നതിന് ഒരു ഇൻഷുറൻസ് കമ്പനിക്കും അനുമതി നൽകിയിട്ടില്ലെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി അറിയിച്ചു. അതോറിറ്റി പ്രഖ്യാപിച്ചതും അംഗീകരിച്ചതുമായ വിലകൾ സ്ഥാപനങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നിയമനടപടി സ്വീകരിക്കും.ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന ഏതൊരു താരിഫ് മാറ്റങ്ങളും അതോറിറ്റിയെ മുൻകൂട്ടി അറിയിക്കണം. ഇൻഷുറൻസ് മേഖലയെക്കുറിച്ചുള്ള കൃത്യമായ അപ്ഡേറ്റുകൾക്കായി എല്ലാ പോളിസി ഉടമകളോടും പൊതുജനങ്ങളോടും അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരണമെന്ന് അതോറിറ്റി അഭ്യാർഥിച്ചു. തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം ആഗസ്റ്റ് ഒന്ന് മുതൽ മൂന്നിരട്ടിയായി വർധിക്കാൻ പോകുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞയാഴ്ച പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

