അനധികൃത തെരുവ് കച്ചവടം; നടപടിയുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി അധികൃതർ. സീബ് വിലായത്തില്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള കച്ചവടങ്ങൾക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു. ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നവരെ കണ്ടായിരുന്നു ഇത്തരത്തിലുള്ള കച്ചവടങ്ങൾ പലരും നടത്തിയിരുന്നത്. ആളുകൾ കൂടുതലായി വാങ്ങുന്ന സാധനങ്ങളായിരുന്നു റോഡോരങ്ങളിലും മരത്തണലിലും വാഹനങ്ങളില്‍ വെച്ചും കച്ചവടം നടത്തിയിരുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെൽഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംയുക്ത പരിശോധന സംഘമാണ് അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയത്. ഇത്തരത്തിലുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

