തെരുവിൽ കൂട്ടവഴക്കും അടിപിടിയും; 13 വിദേശികൾ പിടിയിൽ
text_fieldsസമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോയിൽ നിന്നുള്ള ദൃശ്യം
മസ്കത്ത്: തെരുവിൽ കൂട്ടവഴക്കും അടിപിടിയും ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സീബ് വിലായത്തിലാണ് സംഭവം. ഏഷ്യൻ വംശജരായ ആളുകളെയാണ് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്.
പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

