നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചു
text_fieldsനീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയക്കുന്നു
മസ്കത്ത്: ശിനാസിലെ അൽ ദ്വാനിജ് ബീച്ചിന് സമീപം കുടുങ്ങിയ നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചതായി വടക്കൻ ബാത്തിനയിലെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
തീരത്ത് തിമിംഗലം ഉണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പിലെ പ്രത്യേക സംഘങ്ങൾ ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു. ഏകദേശം എട്ട് മീറ്റർ നീളമുള്ള തിമിംഗലത്തെ വെള്ളിയാഴാണ് ആഴമേറിയ വെള്ളത്തിലേക്ക് വിജയകരമായി തിരിച്ചയച്ചത്.
തിമിംഗലത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിൽ രക്ഷാപ്രവർത്തകർ നടത്തിയ ശ്രമങ്ങളെ പരിസ്ഥിതി അതോറിറ്റി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

