‘നേർവര’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
text_fieldsടീം ബൗഷറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർ
സംഘാടകരോടൊപ്പം
മസ്കത്ത്: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ‘നേർവര’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ലുലു അൽ അൻസാബിലായിരുന്നു ടീം ബൗഷറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഏകദേശം അറുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും ജനാധിപത്യ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, പി.ജെ. സൂരജ്, കെ.വി വിജയൻ, റിയാസ് അമ്പലവൻ, മനോജ് പെരിങ്ങേത് എന്നിവർ സംസാരിച്ചു. ജൂനിയർ മത്സരവിഭാഗത്തിൽ ഒന്നാം സ്ഥാനം ഋഷിക് ജെ. നായരും രണ്ടും മൂന്നും സ്ഥാനങ്ങൾ തൻഷിക ജെ.നായർ, റിതിക ൽഎന്നിവരും കരസ്ഥമാക്കി. സീനിയർ മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം നവന്യ കൃഷ്ണമൂർത്തിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിരഞ്ജന വിശ്വനും എം.ബി. ബിഷാകയും അർഹരായി. ടീം ബൗഷർ ഭാരവാഹികളായ ബിജോയ് പാറാട്ട്, സന്തോഷ് എരിഞ്ഞേരി, രെഞ്ജു അനു, സി. ഗംഗാദരൻ, സി.എച്ച്. വേണു ഗോപാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

