ആസ്ബസ്റ്റോസ് ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു
text_fieldsമസ്കത്ത്: ആസ്ബസ്റ്റോസ് അടങ്ങിയ സാധനങ്ങളുടെയും ഉൽപന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി ഉത്തരവിട്ടു.
139/2017ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് നിേരാധനം പ്രാബല്യത്തിൽ വന്നത്. നിയമലംഘകർ 500 റിയാൽ പിഴയടക്കേണ്ടിവരും.
കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാകും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന സിലിക്കേറ്റ് ധാതുക്കളുടെ വിഭാഗത്തിൽപെടുന്ന ആസ്ബസ്റ്റോസ് അടങ്ങിയവ ഉൽപന്നങ്ങൾ പ്രധാനമായും നിർമാണ സാമഗ്രിയായാണ് ഉപയോഗിക്കുന്നത്. വസ്ത്രങ്ങളിലും ഇവ നെയ്തു ചേർക്കാറുണ്ട്. ബ്രേക്ക് ലൈനിങ്സ് പോലെ ഇൻസുലേറ്റിങ് വസ്തുവായും ഉപയോഗിച്ചുവരുന്നുണ്ട്. ആസ്ബസ്റ്റോസിെൻറ സ്ഥിരമായ സാമീപ്യം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പഠന റിപ്പോർട്ടുകളുണ്ട്.
ആരോഗ്യ,സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് യൂറോപ്യൻ യൂനിയൻ, ആസ്ട്രേലിയ, ഹോേങ്കാങ്, ജപ്പാൻ, ന്യൂസിലൻഡ് തുടങ്ങി വികസിത രാഷ്ട്രങ്ങളും മേഖലകളും ആസ്ബസ്റ്റോസ് ഉൽപന്നങ്ങളുടെ ഉപയോഗം നിർമാണ പദ്ധതികളിൽ ഇതിനകം നിരോധിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജിയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ചേർന്ന് വിവിധ ഉൽപന്നങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ആസ്ബസ്റ്റോസിെൻറ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്.
മനുഷ്യെൻറ ആരോഗ്യത്തിന് ഹാനികരമായ ധാതുക്കളുടെ സാന്നിധ്യമുള്ളതിനാൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതല്ല ഇൗ ഉൽപന്നങ്ങളെന്ന് വ്യവസായ,വാണിജ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
