Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്യാസ് സിലിണ്ടർ...

ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

text_fields
bookmark_border
ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ
cancel

മസ്കത്ത്: മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ വാടകക്കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ച് വാഹനം പൂർണമായി കത്തിയമർന്നു. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. മേഖലയിൽ വ്യാപക മോഷണം നടത്തി പ്രതി രക്ഷപ്പെടുന്നതിനിടെയാണ് സംഭവം. പ്രതിയെ റോയൽ ഒമാൻ പൊലിസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. ഷിനാസ് വിലായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എയർ കണ്ടീഷണറുകൾ, കൂളിങ് യൂനിറ്റുകൾ, ഇലക്ട്രിക് ജനറേറ്ററുകൾ, ഗ്യാസ് സിലിണ്ടർ എന്നിവ ഇയാൾ കവർന്നതായി പൊലിസ് കണ്ടെത്തി.

മോഷണവസ്തുക്കളുമായി കടന്നുകളയുന്നതിനിടെ വാടകക്കാറിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടർന്ന് കാറിന് തീപിടിക്കുകയും വാഹനം പൂർണമായി നശിക്കുകയും ചെയ്തു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatgas cylinder explodedSuspect arrestedstolen
News Summary - Stolen gas cylinder explodes while being transported in car; suspect arrested
Next Story