മസ്കത്ത്: കേരളത്തിലെ മുൻനിര ഹോട്ടലുകളെയും റിസോർട്ടുകളെയും അണിനിരത്തിയുള്ള കേരള റോഡ്ഷോക്ക് അൽ ഫലാജ് ഹോട്ടലിൽ തുടക്കമായി. ബുധനാഴ്ച വൈകീട്ട് നടന്ന പരിപാടിയിൽ കേരള ട്രാവൽ മാർട്ട് പ്രസിഡൻറ് ബേബി മാത്യു റോഡ്ഷോ ഉദ്ഘാടനം നിർവഹിച്ചു. ജെറ്റ് എയർവേസ് ജനറൽ മാനേജർ വസീം സെയ്ദി, ഗ്രേസ് ട്രാവൽ മാർട്ട് മാനേജിങ് ഡയറക്ടർ റഷീദ് കക്കാട്ട് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ജെറ്റ് എയർവേസ് ഒമാനും ഗ്രേസ് ട്രാവൽമാർട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നാർ, തേക്കടി, കുമരകം തുടങ്ങി കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21 മുൻനിര ഹോട്ടലുകളും റിസോർട്ടുകളുമടക്കം സ്ഥാപനങ്ങളാണ് റോഡ്ഷോയിൽ പെങ്കടുക്കുന്നതെന്ന് റഷീദ് കക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒമാനിൽനിന്ന് ചികിത്സക്കും അവധിക്കാലം ചെലവഴിക്കുന്നതിനുമായി കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ടൂറിസം മേഖലയിലെ സാധ്യത മുൻനിർത്തി ജെറ്റ് എയർവേസുമായി സഹകരിച്ച് അവധിക്കാല പാക്കേജ് ഏർപ്പെടുത്തുന്നുണ്ട്. ആകർഷകങ്ങളായ ആനുകൂല്യങ്ങളോടെയുള്ളതാകും ഇൗ പാക്കേജെന്ന് അദ്ദേഹം പറഞ്ഞു. റോഡ്ഷോയിൽ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കേരളത്തിൽ അവധിക്കാലം ചെലവഴിക്കുന്നതിനുള്ള ആകർഷക പാക്കേജുകൾ ഇന്ന് പ്രദർശനത്തിനെത്തുന്നവർക്ക് ലഭ്യമാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2018 12:00 PM GMT Updated On
date_range 2018-08-16T10:09:59+05:30കേരള റോഡ് ഷോ അൽ ഫലാജിൽ ആരംഭിച്ചു
text_fieldsNext Story