മസ്കത്ത്: നഴ്സിങ് പരിശീലനം, ഗവേഷണം എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കുന്നതിന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ കോളജ് ഒാഫ് നഴ്സിങും സ്റ്റാർ കെയർ ആശുപത്രിയും ധാരണപ്പത്രം ഒപ്പിട്ടു. നഴ്സിങ് തുടർ പഠനം, നഴ്സുമാരുടെ പ്രഫഷനൽ മികവ് വർധിപ്പിക്കൽ, മൂന്നാം കക്ഷി വിലയിരുത്തൽ, സംയുക്ത ഗവേഷണം, കാര്യക്ഷമതാ നിർണയം, കമ്മ്യൂണിറ്റി നഴ്സിങ് മാതൃക വളർത്തിയെടുക്കൽ എന്നീ മേഖലകളിലാണ് ഇരു സ്ഥാപനങ്ങളും പരസ്പരം സഹകരിക്കുക. എസ്.ക്യു.യു അന്താരാഷ്ട്ര സഹകരണ വിഭാഗം വൈസ് ചാൻസലർ ഡോ. മോണ ബിൻത് ഫഹദ് അൽ സൈദിെൻറ രക്ഷാകർതൃത്വത്തിലായിരുന്നു ധാരണപ്പത്രം ഒപ്പിടൽ ചടങ്ങ്. നഴ്സിങ് കോളജ് ഡീൻ ഡോ. ഉമർ അൽ റവാജഫയും സ്റ്റാർ കെയർ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും സ്ഥാപകനുമായ ഡോ. സാദിഖ് കൊടക്കാട്ടുമാണ് ധാരണപ്പത്രം ഒപ്പിട്ടത്. മികച്ച നിലവാരത്തിലുള്ള നഴ്സിങ് പരിശീലന സംവിധാനം വളർത്തിയെടുക്കുകയാണ് ഇരു സ്ഥാപനങ്ങളും തമ്മിലെ ധാരണയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2018 10:42 AM GMT Updated On
date_range 2019-03-28T11:29:58+05:30നഴ്സിങ് പരിശീലനത്തിൽ സ്റ്റാർ കെയർ –എസ്.ക്യു.യു സഹകരണം ധാരണപ്പത്രം ഒപ്പിട്ടു
text_fieldsNext Story