സലാലയിൽ സെന്റ് ജോൺസ് പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു
text_fieldsസെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭ സലാല ഇടവക പുതുതായി നിർമിച്ച പാരിഷ് ഹാൾ
സലാല: സെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭ സലാല ഇടവക പുതുതായി നിർമിച്ച പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു.
ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ പള്ളിയോട് ചേർന്നാണ് ഹാൾ പണികഴിപ്പിച്ചത്. ഹാളിന്റെ കൂദാശക്ക് ഇടവക വികാരി ഫാ. സിനു ചാക്കോ നേതൃത്വം നൽകി. ക്രിസ്ത്യൻ സെന്റർ ചെയർമാൻ പാസ്റ്റർ പനീർ എസ്. വില്യംസ് , ഫാ. ഫിലിപ്പ് ജോൺ, ഫാ. ഈപ്പൻ ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു. ട്രസ്റ്റി ബിജു , ജോയിൻ ഏലിയാസ്, ഷൈജു കെ.തോമസ്, എബി ജേക്കബ് , ദീപു, ഡെന്നി ജോൺ എന്നിവർ നേത്യത്വം നൽകി. നിരവധി വിശ്വാസികൾ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

