സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് യൂനിറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsമസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് യൂനിറ്റിന്റെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഇടവക വികാരി ഫാ. തോമസ് ജോസ് നിർവഹിക്കുന്നു
മസ്കത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിൽ രൂപവത്ക്കരിച്ച ആധ്യാത്മിക പ്രസ്ഥാനമായ സെന്റ് ഡയനേഷ്യസ് ഓർത്തഡോസ്ക് ഫെല്ലോഷിപ്പ് യൂനിറ്റ് പ്രവർത്തനങ്ങൾക്ക് മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ തുടക്കമായി. വിശ്വാസം, സാക്ഷ്യം, പ്രബോധനം എന്നീ അടിസ്ഥാന ലക്ഷ്യങ്ങളെ ആധാരമാക്കി 40 മുതൽ 60 വയസുവരെയുള്ളവർക്കായി സഭ ആരംഭിച്ച ആത്മീയ സംഘടനയാണിത്.
സെന്റ് തോമസ് ചർച്ചിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് ജോസ് ഭദ്രദീപം തെളിയിച്ച് ഇടവകയിൽ യൂണിറ്റിന്റെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സാമൂഹിക പശ്ചാത്തലങ്ങൾ ആധ്യാത്മിക ജീവിത തലങ്ങളിൽ നിന്നും വ്യതിചലിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിൽ വിശ്വാസത്തിലും ആത്മീയതയിലുധിഷ്ടിതമായ ജീവിതക്രമം രൂപപ്പെടുത്തുന്നതിനും മറ്റുള്ളവർക്ക് മാതൃകയാകുന്നതിനും ജീവിതാനുഭവങ്ങളും ആർജ്ജിച്ച അറിവുകളും പുതിയ തലമുറക്ക് പകർന്ന് നൽകുന്നതിനും ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ മുഖാന്തിരമാകുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് ഫാ. തോമസ് ജോസ് പറഞ്ഞു.
ചടങ്ങിൽ അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ് സഭാ മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ഏബ്രഹാം മാത്യു എന്നിവർ ചേർന്ന് സംഘടനയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. ആദ്യ അംഗത്വ വിതരണ ഉദ്ഘാടനം വി. എം. കുര്യാക്കോസ്-സിനോബി ദമ്പതികൾക്ക് നൽകി നിർവഹിച്ചു. പുതിയ ഭരണസമിതി അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി.ഇടവക ട്രസ്റ്റി ജോൺ പി. ലൂക്ക് ആശംസകൾ നേർന്നു. ഫെല്ലോഷിപ്പ് സെക്രട്ടറി ബിജു പരുമല സ്വാഗതവും ആമുഖ വിവരണവും നടത്തി. ട്രഷറാർ ജോൺ തോമസ് നന്ദി രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ഡോ. കുര്യൻ ഏബ്രഹാം, ഫെല്ലോഷിപ്പ് ജോയിന്റ് സെക്രട്ടറി സാബു ചാണ്ടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

