സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രവർത്തനവർഷ ഉദ്ഘാടനവും അംഗത്വ വിതരണവും
text_fieldsമസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ 2026 - 27 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. വിശുദ്ധ കുർബാനക്ക് ശേഷം സെൻറ് തോമസ് ദേവാലയത്തിൽ റവ. ഫിലിപ്പോസ് റമ്പാച്ചൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിനു ഉമ്മനും കുടുംബത്തിനും അംഗത്വം നൽകി അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ചടങ്ങിൽ ഇടവക വികാരിയും ഫെലോഷിപ്പ് പ്രസിഡന്റുമായ റവ. ഫാ. തോമസ് ജോസ്, സഹ വികാരി റവ. ഫാ. ലിജു തോമസ്, ഇടവക ട്രസ്റ്റി തോമസ് ജോൺ, കോ-ട്രസ്റ്റി ബിനു അമ്മിണി, സെക്രട്ടറി മറിയാമ്മ ഫിലിപ്പ്, ഫെലോഷിപ്പ് സെക്രട്ടറി, മാത്യു തോമസ് മെഴുവേലി, ട്രഷറർ വിജി തോമസ് വൈദ്യൻ, ജോയിന്റ് സെക്രട്ടറി ബിനു വില്ലോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

