എസ്.എസ്.എഫ് വാർഷിക ദിനാചരണം: മെഡലുകൾ സമ്മാനിച്ചു
text_fieldsസുൽത്താൻ സ്പെഷൽ ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക്
മെഡലുകൾ സമ്മാനിക്കുന്നു
മസ്കത്ത്: സുൽത്താൻ സ്പെഷൽ ഫോഴ്സിലെ (എസ്.എസ്.എഫ്) നിരവധി ഉദ്യോഗസ്ഥർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മെഡലുകൾ സമ്മാനിച്ചു. സുൽത്താൻ സ്പെഷൽ ഫോഴ്സ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ആദരിച്ചത്. എല്ലാ വർഷവും മാർച്ച് 15നാണ് സുൽത്താൻ സ്പെഷൽ ഫോഴ്സ് ദിനമായി ആചരിക്കുന്നത്.
അസ്സുമൂദ് ഗാരിസണിൽ നടന്ന ചടങ്ങിൽ, എസ്.എസ്.എഫ് കമാൻഡർ മേജർ ജനറൽ മുസല്ലം മുഹമ്മദ് ജഅബൂബാണ് രാജകീയ പ്രശംസ മെഡലുകൾ സമ്മാനിച്ചത്. ചടങ്ങിൽ എസ്.എസ്.എഫിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു.

