ശ്രീനാരായണഗുരു ജയന്തി ആഘോഷം
text_fieldsഗുരുധർമ്മപ്രചരണസഭ മസ്ക്കത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
മസ്കത്ത്: ശ്രീനാരായണഗുരുവിന്റെ 171-മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി, ഗുരുധർമ്മപ്രചാരണസഭ മസ്ക്കത്ത് ഗുരുപൂജയും ആഘോഷവും സംഘടിപ്പിച്ചു. ദിലീപ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.പ്രസാദ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതം പറഞ്ഞു. ഗുരുവിന് മുൻപിൽ ദീപം തെളിയിച്ച് ദീപാർപ്പണവും ദൈവദശകവും ആലപിച്ചു. ഗുരുപൂജയിൽ ലതസന്തോഷ്, ആശരാജ്, രേഖ സുരേഷ്, സീമ സിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളക്ക്പൂജയും, ഗുരുപുഷ്പാഞ്ജലിയും സദസ്സിനെ ഭക്തിസാന്ദ്രമാക്കി.
ദിലീപ്കുമാർ, സിജുമോൻ സുകുമാരൻ, സുരേഷ് തെറമ്പിൽ, ജഗജിത്ത് പ്രഭാകരൻ, സന്തോഷ് ചന്ദ്രൻ, ബിജു സഹദേവൻ എന്നിവർ ഗുരു ജയന്തി സന്ദേശം പങ്കുവച്ചു.മഹാഗുരു പകർന്ന്തന്ന അറിവിൽ മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ സൃഷ്ടിക്കാൻ വരും തലമുറക്ക് ശ്രീനാരായണഗുരുവിന്റെ ദർശനം പ്രചോദനം ആവട്ടെ എന്ന് പ്രാർഥനയിൽ പങ്കെടുത്തവർ പറഞ്ഞു. ഗുരുവിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

