എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ബർക്ക ശ്രീനാരായണ ഗുരുജയന്തി ആഘോഷം
text_fieldsബർക്ക: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ ബർക്ക ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 172 -മത് ജയന്തിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എസ്.എൻ.ഡി.പി ശ്രീനാരായണ ഭജൻസിൻ്റെ ഭക്തിനിർഭരമായ ഗുരുപുഷ്പാഞ്ജലിയും പൂജാചടങ്ങുകളും നടന്നു. നിരവധി ശ്രീനാരായണീയർ ചടങ്ങുകളിൽ പങ്കെടുത്തു.
തുടർന്ന് ബർക്ക ശാഖ പ്രസിഡന്റ് പ്രവീൺ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ, കൺവീനർ ജി. രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗുരുദേവൻ കേരളത്തിന് നൽകിയ ദർശനം ഇന്ന് ലോകമെങ്ങും വാഴ്ത്തപ്പെടുന്നതായും ഗുരുവിനെ പുന്തുടർന്നാൽ ജീവിതനൗകയിൽ ഏത് പ്രതിസന്ധിയേയും മറികടക്കുവാൻ കഴിയുമെന്നും ചെയർമാൻ എൽ.രാജേന്ദ്രൻ പറഞ്ഞു.
തുടർന്ന് ആശംസപ്രസംഗം നടത്തിയ കൺവീനർ ജി.രാജേഷ്, ഗുരുദേവ ദർശനവും വചനങ്ങളും ഇന്ന് ലോകം ശ്രദ്ധയോടെ ശ്രവിക്കുവാനും പിന്തുടരാനും തുടങ്ങിരിക്കുന്നു എന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് ഗുരു രചിച്ച ദൈവദശകം പ്രാർഥന ജർമ്മൻ ഭാഷയിൽ പോലും തർജമ ചെയ്ത് ജർമൻ വംശജർ ആലപിച്ചത് എന്നും ചുണ്ടിക്കാട്ടി.
ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. കിരൺ ജി. ആർ. വിശിഷ്ടാതിഥിയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും ആസ്പദമാക്കി അദ്ദേഹം നടത്തിയ ഗുരുദേവ പ്രഭാഷണത്തിൽ, ഗുരുദേവ ദർശനങ്ങളുടെ സമകാലിക പ്രസക്തിയും മനുഷ്യസമൂഹത്തിന് അവ നൽകുന്ന സന്ദേശവും വിശദീകരിച്ചു.
തുടർന്ന് നടന്ന ആഘോഷപരിപാടികളിൽ മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ചെണ്ടമേളം, ഗാനമേള, വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

