Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡോ. ബേബി സാം സാമുവൽ...

ഡോ. ബേബി സാം സാമുവൽ നോളജ് ഒമാൻ വൈസ് ചെയർമാൻ

text_fields
bookmark_border
ഡോ. ബേബി സാം സാമുവൽ നോളജ് ഒമാൻ വൈസ് ചെയർമാൻ
cancel
camera_alt??. ?????? ??? ? ?????????

മ​സ്ക​ത്ത്: അ​റി​വ് സൃ​ഷ്​​ടി​ക്കു​ന്ന​തി​നും പ​ങ്കി​ടു​ന്ന​തി​നും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മു​ള്ള അ​ഭി​നി​വേ​ശ​ത്തോ​ടെ വി​ജ്ഞാ​ന മേ​ഖ​ല​യി​ൽ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം തു​ട​രു​ന്ന​തും സു​ൽ​ത്താ​നേ​റ്റി ​ലെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​മാ​യ നോ​ള​ജ് ഒ​മാ​ൻ പു​തി​യ വൈ​സ് ചെ​യ​ ർ​മാ​നെ പ്ര​ഖ്യാ​പി​ച്ചു. മ​െൻറ​റും മാ​നേ​ജ്മ​െൻറ് വി​ദ​ഗ്​​ധ​നും ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സാ​മൂ​ഹി​ക സം​രം​ഭ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​മ​ന​ത്തി​നാ​യി ക്രി​യാ​ത്മ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ക​നു​മാ​യ ഡോ. ​ബേ​ബി സാം ​സാ​മു​വ​ലാ​ണ് പു​തി​യ വൈ​സ് ചെ​യ​ർ​മാ​ൻ.

സ​മൂ​ഹ ന​ന്മ​യും സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യം​വെ​ച്ചു​ള്ള പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 2020ൽ ​ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഉ​ന്ന​ത സ്ഥാ​ന​ത്തേ​ക്കു​ള്ള മാ​ത്യു സാ​മു​വ​ലി​െൻറ നി​യ​മ​നം. ‘വൈ​സ് ചെ​യ​ർ​മാ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്. സ​മൂ​ഹ​ത്തെ മൊ​ത്ത​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് സം​ഘ​ട​ന​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ബോ​ർ​ഡും എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ്​​മ​െൻറ് ടീ​മു​മാ​യി ചേ​ർ​ന്ന് മി​ക​വു​റ്റ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച് ഉ​ന്ന​ത​മാ​യ റി​സ​ൽ​ട്ടു​ണ്ടാ​ക്കു​ക​ത​ന്നെ​യാ​ണ് ല​ക്ഷ്യം’ -ഡോ. ​ബേ​ബി സാം ‘​ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ടെ പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക സം​രം​ഭ​ക സം​ഘ​ട​ന​യാ​യ ‘അ​ഞ്ച​പ്പം’ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​െൻറ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ് എ​ന്ന നി​ല​യി​ൽ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ബേ​ബി സാ​മി​ന് സാ​മൂ​ഹി​ക സം​രം​ഭ​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ​രി​ച​യ​മു​ണ്ട്. പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​ദ്ദേ​ഹം ഒ​മാ​നി​ലും പു​റ​ത്തു​മു​ള്ള വി​വി​ധ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക സ​മി​തി​ക​ളി​ൽ അം​ഗ​മാ​ണ്. ദേ​ശീ​യ സ​ർ​ക്കാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ (എ​ൻ.​സി.​ടി.​ഇ) സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി (അ​ക്കാ​ദ​മി​ക്സ്) അം​ഗ​വു​മാ​ണ്. ഡോ. ​സാ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം നോ​ള​ജ് ഒ​മാ​നി​ലെ ആ​വേ​ശ​ക​ര​മാ​യ വ​ള​ർ​ച്ച​യു​ടെ ഒ​രു കാ​ല​ഘ​ട്ട​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് നോ​ള​ജ് ഒ​മാ​ൻ സ്ഥാ​പ​ക​ൻ താ​രി​ഖ് ഹി​ലാ​ൽ അ​ൽ ബ​ർ​വാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssr samuel
News Summary - sr samuel-oman-gulf news
Next Story