ഗുരുതര കേൾവിക്കുറവ് : 14കാരിക്ക് നൂതന ശ്രവണ ഉപകരണം ഘടിപ്പിച്ച് എസ്.ക്യു.എച്ച് മെഡിക്കൽ സംഘം
text_fieldsമസ്കത്ത്: ഗുരുതരമായ കേൾവിക്കുറവുള്ള 14കാരിക്ക് അത്യാധുനിക ശ്രവണ ഉപകരണം ഘടിപ്പിച്ച് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ (എസ്.ക്യു.എച്ച്) മെഡിക്കൽ സംഘം. സുൽത്താനേറ്റിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്നത്.
ഏകദേശം രണ്ടുമണിക്കൂറെടുത്ത ശസ്ത്രക്രിയ എസ്.ക്യു.എച്ചിലെ കൺസൽട്ടന്റ് ഓട്ടോളറിംഗോളജിസ്റ്റും സർജനുമായ ഡോ. ഖാലിദ് ബിൻ സഈ അൽ സാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്. ദീർഘകാലമായി ഇടതുചെവിയിൽ ഗുരുതരമായ കേൾവിക്കുറവ് അനുഭവപ്പെട്ടിരുന്ന പെൺകുട്ടിക്ക് ദൈനംദിന ജീവിതത്തെയും പഠനത്തെയും ഇത് സാരമായി ബാധിച്ചിരുന്നു.
പൂർണമായ രോഗശാന്തി ഉറപ്പാക്കാൻ ശസ്ത്രക്രിയയെത്തുടർന്ന് രോഗിയുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടർ സാബി അറിയിച്ചു.
ഏറ്റവും നൂതനമായ ഉപകരണമാണ് കുട്ടിയിൽ ഘടിപ്പിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

