മനം നിറച്ച് സ്പോട്ട് ഡബ്ബിങ്; കൈയടി നേടി അശ്വന്ത്
text_fieldsഅശ്വന്ദ് അനിൽകുമാർ
സലാല: സ്പോട്ട് ഡബ്ബിങ്ങിലൂടെ ശ്രദ്ധേയനായ അശ്വന്ദിന്റെ ഒറ്റയാൾ പ്രകടനം ഹാർമോണിയസ് കേരളയുടെ വേദിയിൽ കൈയടി നേടി. സലീം കുമാറിനെ അനുകരിച്ച് തുടങ്ങിയ പരിപാടിയിൽ ദുൽഖർ സൽമാനും പ്രണവ് അടക്കമുള്ള ഒരുപിടി പഴയതും പുതിയതുമായ താരങ്ങൾ ഒരുമാലയയിൽ കോർത്ത മുത്തുപോലെ വന്നിറങ്ങിപ്പോയപ്പോൾ കാണികൾ ഹർഷ പുളകിതരായി. 10 മിനിറ്റിലൂടെ 30ലധികം താരങ്ങളെയാണ് അശ്വന്ത് സലാലയുടെ മണ്ണിലെത്തിച്ചത്.
സിനിമ ശകലങ്ങളിലെ ഡയലോഗുകൾ അതേരൂപത്തിലും വികാരത്തിലും തടിച്ചുകൂടിയ കാണികൾക്കു മുന്നിൽ പകർന്നാടിയപ്പോൾ അത് ആസ്വാദനത്തിന്റെ പുത്തൻ വിരുന്നായി. നാദിർഷ സംവിധാനംചെയ്ത അമർ അക്ബർ അന്തോണി സിനിമയിലെ ‘പ്രേമ എന്നാൽ എന്താണ് പെണ്ണേ...’ എന്ന ഗാനം പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവരുടെ ശബദത്തിൽ പാടിയത് അശ്വന്ദിന്റെ അനുകരണത്തിന്റെ മികവ് വ്യക്തമാക്കുന്നതായിരുന്നു. ന്യൂജൻ സിനിമയിലെ ശ്രദ്ധേയനായ സൗബിൻ സാഹിറിനെ അനുകരിച്ചാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അശ്വന്ത് മലയാളികളുടെ മനസ്സുകളിൽ കൂടുകൂട്ടുന്നത്. സൗബിനുവേണ്ടി എട്ട് സിനിമകളിൽ ഇദ്ദേഹം ഡബ് ചെയ്തിട്ടുണ്ട്. ഇതിൽ ഇനി മൂന്നെണ്ണം ഉടൻ റിലീസ് ചെയ്യുമെന്നും അശ്വന്ത് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

