സ്പോർട്സ് വിങ് എലൈറ്റ്ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ കീഴിലുള്ള സ്പോർട്സ് വിങ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ
ദുബൈ: അന്തരിച്ച നിതിൻ ചന്ദ്രന്റെ സ്മരണാർഥം ഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ കീഴിലുള്ള സ്പോർട്സ് വിങ് എലൈറ്റ് ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ടൂർണമെന്റിൽ പതിനാറോളം ഡബിൾസ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ഇർഷാദ്-അഹമ്മദ് സഹീർ ടീം ജേതാക്കളായി. മെൽബിൻ-ആഷിഖ് ടീം റണ്ണർ അപ്പ് ആയി. ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, ട്രഷറർ മെൽബിൻ ജോസഫ്, സ്പോർട്സ് വിങ് ചെയർമാൻ ഷഫീഖ് മുസ്തഫ, വർക്കിങ് പ്രസിഡന്റുമാരായ റിനു മാത്യു പുളിമൂട്ടിൽ, സജിത്ത് എബ്രഹാം, വൈസ് പ്രസിഡന്റ് നജ കബീർ എന്നിവർ സന്നിഹിതരായിരുന്നു.

