ഗുബ്ര ബദർ അൽസമയിൽ സ്പോർട്സ് റീഹാബിലിറ്റേഷൻ സംവിധാനം
text_fieldsഗുബ്രയിലെ ബദർ അൽ സമ റോയൽ ഹോസ്പിറ്റലിൽ സ്പോർട്സ് റീഹാബിലിറ്റേഷൻ
സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: കട്ടിങ് എഡ്ജ് സാങ്കേതിക വിദ്യയുമായി സ്പോർട്സ് റീഹാബിലിറ്റേഷൻ സംവിധാനമൊരുക്കി ഗുബ്രയിലെ ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ. നൂതന സാങ്കേതികവിദ്യയും പരിചയസമ്പന്നരായയ ഫിസിയോതെറപ്പി ടീമിന്റെ സേവനങ്ങളും ഏകോപിപ്പിച്ചാണ് ഫലപ്രദവും വേഗത്തിലുള്ളതും സുരക്ഷിതവുമായ ചികിത്സ ഉറപ്പാക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഉയർന്ന നിലവാരത്തിലുള്ള റീഹാബിലിറ്റേഷൻ ഉപകരണങ്ങളും ശാസ്ത്രീയ ചികിത്സ രീതികളും ഉപയോഗിച്ചുള്ള ചികിത്സയിലൂടെ, കായികതാരങ്ങളെയും സജീവ ജീവിതശൈലി പിന്തുടരുന്നവരെയും ശക്തിയും ചലനക്ഷമതയും വീണ്ടെടുക്കാനും ആത്മവിശ്വാസത്തോടെ പരമാവധി പ്രകടനശേഷിയിലേക്കെത്തിക്കാനും ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

