സീബ് ഇന്ത്യന്‍ സ്കൂളില്‍ വാര്‍ഷിക കായികമേള
text_fieldsമസ്കത്ത്: സീബ് ഇന്ത്യന്‍ സ്കൂളില്‍ വാര്‍ഷിക കായികമേള നടന്നു. ഒമാന്‍ സെയിലിങ് കമ്മിറ്റി ചെയര്മാന് റാഷിദ് അല്‍ കിന്ദി മുഖ്യാതിഥിയും ജൂനിയര്‍ ഒമാന്‍ ക്രിക്കറ്റ് ക്ളബ് ടൂര്‍ണമെന്റ് കമ്മിറ്റി മേധാവി ഡോ. എം.വി. മഞ്ജുനാഥ് വിശിഷ്ടാതിഥിയുമായിരുന്നു. സ്കൂളിന്‍െറ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. സി.കെ. അഞ്ചന്, ആസ്വരി ഡിയോറസ്, എസ്.എം.സി പ്രസിഡന്റ് രവി ജയന്തി, തുടങ്ങിയവരും പങ്കെടുത്തു. മത്സരങ്ങളില്‍ വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത മികവിനുള്ള ട്രോഫികള്‍ ജോനാഥന് തോമസ് ജോമി, ടോംസണ് എന്‍.തോമസ്, തഹ്സീര്‍ മൊയ്തു, സുഹൈബ് ഖാന്, ഫാത്തിമത്ത് ഫസ്ല, നോറാ എലിസബത്ത് ബിജു, ഐശ്വര്യ ലക്ഷ്മി, അസലിയ പെരേര, ഗോപിക ഗോകുല്‍ എന്നിവര്‍ക്ക് ലഭിച്ചു. അധ്യാപകര്‍ക്കായി നടത്തിയ മത്സരങ്ങളില്‍ ബിനു ജോണിയും തനുശ്രീയും സമ്മാനാര്‍ഹരായപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ക്കായി നടത്തിയ മത്സരത്തില്‍ മുഹമ്മദ് ജാവേദ്, വിനോദ്, രോഹന് എന്നിവരും സമ്മാനാര്‍ഹരായി.
