സൈനിക യൂനിറ്റുകൾക്കായുള്ള കായിക മത്സരം സമാപിച്ചു
text_fieldsമുസന്ദം ഗവർണറേറ്റിൽ നടന്ന സൈനിക യൂനിറ്റുകൾക്കായുള്ള കായിക ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക് സമ്മാനം കൈമാറുന്നു
മുസന്ദം: മുസന്ദം ഗവർണറേറ്റിൽ സായുധസേന മേധാവിയുടെ ഓഫിസിന് കീഴിൽ മിലിറ്ററി സ്പോർട്സ് ജനറൽ ഡയറക്ടറേറ്റ് സംഘടിപ്പിച്ച സൈനിക യൂനിറ്റുകൾക്കായുള്ള കായിക ചാമ്പ്യൻഷിപ് സമാപിച്ചു. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി മേൽനോട്ടം വഹിച്ചു.
ചടങ്ങിൽ റോയൽ എയർ ഫോഴ്സ് ഓഫ് ഒമാന്റെ കമാൻഡർ മേജർ ജനറൽ പൈലറ്റ് ഖാമിസ് ബിൻ ഹമദ് അൽ ഗഫ്രി, ഉന്നത സൈനിക ഉദ്യോഗസ്ഥർ, വിവിധ യൂനിറ്റുകളിൽ നിന്നുള്ള മത്സരാർഥികൾ എന്നിവർ പങ്കെടുത്തു. മത്സരങ്ങളിൽ ഓട്ടം, പിസ്റ്റൾ ഷൂട്ടിങ്, റൈഫിൾ, സ്കീറ്റ് ഷൂട്ടിങ്, നീന്തൽ, ഫൈവ്സ് ഫുട്ബാൾ തുടങ്ങിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വിജയിച്ച ടീമുകളെയും മികച്ച പ്രകടനം കാഴ്ചവെച്ചവരെയും സമാപന ചടങ്ങിൽ മുസന്ദം ഗവർണർ ആദരിച്ചു. റോയൽ ആർമി ഓഫ് ഒമാൻ ഓവറോൾ വിജയികളായി. റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ രണ്ടാം സ്ഥാനവും റോയൽ നേവി ഓഫ് ഒമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

