ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ 35ാമത് വാർഷിക കായികമത്സരങ്ങൾ വർണാഭമായ കലാപരിപാടികളോടെയും ആവേശകരമായ കായികമത്സരങ്ങളോടെയും നടന്നു. ഒമാൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ മുസാബ് ജുമാ ഖൽഫാൻ അൽ ദംറി മുഖ്യാതിഥിയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മുൻ പ്രസിഡന്റ് ഡോ. മാത്യു വർഗീസ് വിശിഷ്ടാതിഥിയുമായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, പ്രിൻസിപ്പൽ, കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. ഒമാനിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചായിരുന്നു പരിപാടിക്ക് തുടക്കം. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്പോർട്സ് ആൻഡ് എക്സ്ട്രാ കരിക്കുലം ചെയർപേഴ്സൺ ഷമീർ അഹമ്മദ് സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ മാർച്ച്പാസ്റ്റ് ആവേശം പകർന്നു. കായികമേളയുടെ ഉദ്ഘാടനം മുഖ്യാതിഥി നിർവഹിച്ചു. സ്പോർട്സ് ആൻഡ് എച്ച്.എസ്.ഇ കോഓഡിനേറ്റർ അരുണിമ സജീഷ് കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രൈമറി വിഭാഗത്തിലെ 408 കുട്ടികൾ അവതരിപ്പിച്ച ഫ്ലാഗ് ഡ്രിൽ ശ്രദ്ധേയമായി. പെൺകുട്ടികൾ അവതരിപ്പിച്ച എയ്റോബിക്സ് ഡാൻസും ആൺകുട്ടികളുടെ ആയോധന കലാപ്രകടനവും അരങ്ങേറി. കായികമത്സരങ്ങളിൽ 664 പോയൻറ്നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും 608 പോയന്റ് നേടി ഗ്രീൻഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. എം.ടി. മുസ്തഫ, ആഷിഫ ആസിഫ് എന്നിവർ അതിഥികൾക്ക് ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
