സ്പീഡ് റഡാറുകളുടെ സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടില്ല –ആർ.ഒ.പി
text_fieldsമസ്കത്ത്: സ്പീഡ് റഡാറുകളുടെ സാേങ്കതിക സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടില് ലെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. റോഡുകളിലെ നിശ്ചിത വേഗപരിധി വാഹനയാത്രികർ പാലിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു.
റോഡുകളിൽ നിശ്ചിത വേഗപരിധി പിന്നിട്ട് 15 കിലോമീറ്റർ വരെ റഡാറിൽ കുടുങ്ങില്ല. ചില റോഡുകളിൽ, പ്രത്യേകിച്ച് അപകട മേഖലകളിലെ റോഡുകളിൽ ഇൗ ആനുകൂല്യം ഒഴിവാക്കിയെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതാണ് ആർ.ഒ.പി നിഷേധിച്ചത്. വാഹനാപകടങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇൗ നീക്കമെന്നായിരുന്നു റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
