ഒമാൻ നയതന്ത്രജ്ഞർക്കായി ഇന്ത്യയിൽ പ്രത്യേക ക്ലാസ് നൽകി
text_fieldsഎസ്.എസ്.ഐ.എഫ്.എസിൽ നടന്ന പ്രത്യേക കോഴ്സിൽ പെങ്കടുത്ത ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള നയതന്ത്രജ്ഞർ
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവിസിൽ (എസ്.എസ്.ഐ.എഫ്.എസ്) നടന്ന പ്രത്യേക കോഴ്സിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള 25 നയതന്ത്രജ്ഞർ പെങ്കടുത്തു. കോഴ്സിൽ പെങ്കടുക്കാനായി ഡിസംബർ അഞ്ചിന് സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. 2018ൽ എസ്.എസ്.ഐ.എഫ്.എസും ഒമാൻ ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും തമ്മില്ലുള്ള കരാർ പ്രകാരമായിരുന്നു പ്രത്യേക കോഴ്സ്. ഇന്ത്യയുടെ വിദേശനയം, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം, ഇന്ത്യ-ഒമാൻ ഉഭയകക്ഷി ബന്ധം, ഊർജം, സമുദ്രസുരക്ഷ, അറബ് ലോകവും ജി.സി.സിയും, വൻശക്തികളുമായുള്ള ഇന്ത്യയുടെ ബന്ധം, ആരോഗ്യ നയതന്ത്രം, കാലാവസ്ഥ വ്യതിയാനം, ഡിജിറ്റൽ ശാക്തീകരണം തുടങ്ങിയവയായിരുന്നു കോഴ്സിൽ ഉൾപ്പെടുത്തിയിരുന്നത്.
ക്ലാസിനു പുറമെ ഇന്ത്യയിലെ മുതിർന്ന ഗവ. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. രാഷ്ട്രപതി ഭവൻ, തിരഞ്ഞെടുപ്പ് കമീഷൻ ഓഫിസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പ്രമുഖ മാധ്യമസ്ഥാപനങ്ങൾ എന്നിവയും പ്രതിനിധികൾ സന്ദർശിച്ചു. ദേശീയ മ്യൂസിയം ഉൾപ്പെടെ ചരിത്രപരവും സാംസ്കാരികവുമായ സ്മാരകങ്ങളിലേക്ക് പഠനയാത്രകളും നടത്തി. ആഗ്ര,ഹുമയൂണിെൻറ ശവകുടീരം, ഫത്തേപൂർ സിക്രി തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദർശിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ നയതന്ത്രജ്ഞരെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

