'സ്പർശ' മൂന്നാം വാർഷികം ആഘോഷിച്ചു
text_fieldsകലാ-സാംസ്കാരിക-സാമൂഹിക കൂട്ടായ്മയായ ‘സ്പർശ’യുടെ മൂന്നാമത് വാർഷികാഘോഷത്തിൽ പങ്കെടുത്തവർ
മസ്കത്ത്: മസ്കത്തിലെ കലാ-സാംസ്കാരിക-സാമൂഹിക കൂട്ടായ്മ 'സ്പർശ'യുടെ മൂന്നാം വാർഷികം ആഘോഷിച്ചു. ടാലന്റ് സ്പേസ് ഇന്റർനാഷനലിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. സാമൂഹിക അവബോധം വളർത്തുന്നതും മാനസികോല്ലാസം നൽകുന്നതുമായ ഹ്രസ്വ ചിത്രങ്ങളിലൂടെയും ലഘു വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിൽ യാത്ര തുടരുന്ന സാംസ്കാരിക കൂട്ടായ്മയാണ് 'സ്പർശ'.
കലാ, സാംസ്കാരിക, സാമൂഹിക, മാധ്യമ, ആരോഗ്യ മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഷീജ ഓംകുമാർ, ഡോ. ജെ. രത്നകുമാർ, ഡോ. രാജഗോപാൽ, കെ.എൻ. രാജൻ, മുഹമ്മദ് കാസിം, വി.കെ. ഷഫീർ എന്നിവരെ ആദരിച്ചു.
'സ്പർശ'ക്ക് രൂപം കൊടുത്ത രമ്യ ഡെൻസിൽ, അജി ഹരിപ്പാട് എന്നിവർ കഴിഞ്ഞകാല പ്രവർത്തനം വിവരിച്ചു. വിവിധ കലാപരിപാടികളോടെ അരങ്ങേറിയ വാർഷികാഘോഷത്തിൽ ചാരുലത ബാലചന്ദ്രൻ, മിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 'സ്പർശ'യുടെ പിന്നണിയിൽ ശരണ്യ അജി, പ്രവീൺകുമാർ, അമിത മോഹൻദാസ്, പ്രശാന്ത് ഭാസ്കരൻ, ഡെൻസിൽ സിസിൽ എന്നിവരും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

