സൂർ: മലയാളം മിഷൻ സൂർ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘പ്രവേശനോത്സവം 2018’ സംഘടിപ്പിച്ചു. സൂർ കേരള സ്കൂളിൽ നടന്ന പരിപാടിയിൽ അഞ്ചിനും 15നുമിടയിൽ പ്രായമുള്ള 76 കുട്ടികൾ പെങ്കടുത്തു. കുട്ടികളെ ഭാഷയുടെയും സംസ്കാരത്തിെൻറയും വഴിയിൽ കൈപിടിച്ച് നടത്തുന്ന പരിപാടിയിൽ അധ്യാപകർക്കൊപ്പം രക്ഷാകർത്താക്കളും പങ്കാളികളായി.
സൂർ മേഖലാ കോഒാഡിനേറ്റർ അജിത്ത്, ഹസ്ബുല്ല മദാരി, സൈനുദ്ദീൻ, മധു നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾക്കുള്ള പെൻസിലും പുസ്തകവും ജി.കെ പിള്ള വിതരണം ചെയ്തു. അധ്യാപികമാരായ ആൻസി മനോജ്, സുലജ സജീവൻ, കമ്മിറ്റി അംഗം കൂടിയായ മഞ്ജു നിഷാദ് എന്നിവർ കുട്ടികളെ പഠനത്തിലേക്ക് നയിച്ചു. എ.കെ സുനിൽ, ശ്രീധർ ബാബു, ദിലീപ്, മനോജ് എന്നിവർ പരിപാടി നിയന്ത്രിച്ചു.